App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണം ഡി.പി ധർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 
  2. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന നാൽപ്പത്തി രണ്ടാം ഭേദഗതി നിലവിൽ വന്നതും അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തിലാണ്.

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    അഞ്ചാം പഞ്ചവത്സര പദ്ധതി ( 1974 - 79 )
    • ദാരിദ്ര്യ നിർമാർജ്ജനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയൊക്കെയായിരുന്നു  അഞ്ചാം പഞ്ചവത്സര  പദ്ധതി പ്രധാനമായും ലക്ഷ്യം വച്ച മേഖലകൾ . 
    • ദരിദ്രനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട  ഇന്ദിര ഗാന്ധിയുടെ പ്രശസ്തമായ ' ഗരീബി ഹഠവോ ' എന്ന മുദ്രാവാക്യം ഈ കാലയളവിലാണ് ഉയർന്നു വന്നത് .
    • ജോലിക്ക്  കൂലി ഭക്ഷണം എന്ന പദ്ധതിയും ഈ സമയത്താണ്  തുടങ്ങിയത് . 
    • ദുർഗാപ്രസാദ് ധർ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ്റെ ആശയങ്ങളിലൂടെ രൂപപ്പെടുത്തിയത് ആയിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതി.
    • അഞ്ചാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് നാൽപ്പത്തിരണ്ടാം ഭേദഗതി നിലവിൽ വരുന്നത്.
    • ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് അറിയപ്പെടുന്നത്.
    • 1976 നവംബർ 2-ന് അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്.
    • കാലാവധി പൂർത്തിയാകാത്ത ഏക പഞ്ചവത്സര പദ്ധതി ആണ് അഞ്ചാം പഞ്ചവത്സര പദ്ധതി
    • 1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അഞ്ചാം പദ്ധതി റദ്ദാക്കുകയും  റോളിങ്ങ് പ്ലാൻ എന്ന ആശയം കൊണ്ട് വരുകയും ചെയ്തു .

    Related Questions:

    In which year was the Indian Unit Test established?
    കേരളത്തിലെ ഒരു ലക്ഷം റബർ കർഷകരെ ദത്തെടുത്ത ടയർ നിർമ്മാണ കമ്പനി ഏത് ?
    2024 ഫെബ്രുവരിയിൽ വിപണി മൂല്യം 20 ലക്ഷം കോടി രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഏത് ?
    പ്രത്യക്ഷരീതി ഉപയോഗിച്ച് സമാന്തര മാധ്യം കണ്ടെത്തുന്ന ഉദാഹരണത്തിൽ, 'N' എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് ?
    സമ്പാദ്യ ശീലം വളർത്തുന്നതിന് വേണ്ടി "SBI മ്യുച്ചൽ ഫണ്ട്" അടുത്തിടെ ആരംഭിച്ച ജനകീയ മ്യുച്വൽ ഫണ്ട് നിക്ഷേപ പദ്ധതി